തിരുവനന്തപുരം (Thiruvananthapuram) : കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും 2024 ഡിസംബര്‍ മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി. (Salaries for the month of December 2024 have been distributed to all employees of KSRTC.) സര്‍ക്കാരില്‍ നിന്നും ആദ്യ ഗഡുവായി ലഭിച്ച 30 കോടി രൂപ കൂടി ഉപയോഗിച്ചാണ് ശമ്പളം വിതരണം ചെയ്യുന്നത്. തുടര്‍ച്ചയായി അഞ്ചാമത്തെ മാസമാണ് കെഎസ്ആര്‍ടിസിയിലെ ശമ്പളം ഒറ്റത്തവണയായി നല്‍കുന്നത്.
ഒറ്റ ഗഡുവായിത്തന്നെ ജീവനക്കാരുടെ ശമ്പളം നല്‍കുമെന്ന് പുതിയ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അധികാരമേറ്റപ്പോള്‍ പ്രധാന പ്രഖ്യാപനമായി പറഞ്ഞിരുന്നു. വരുന്ന മാസങ്ങളിലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും ഒന്നാം തീയതി തന്നെ ഒറ്റത്തവണയായി നല്‍കാനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.