Friday, April 4, 2025

ആരോഗ്യനില വഷളായ ഡീന്‍ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി

Must read

- Advertisement -

ഇടുക്കി (Idukki) : : മൂന്നാറില്‍ നിരാഹാര സമരം നടത്തുന്ന ഇടുക്കി എം പി ഡീന്‍ കുര്യാക്കോസി (Idukki MP Dean Kuryakos is on hunger strike in Munnar) നെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില മോശ (Poor health) മായതിനെ തുടര്‍ന്ന് പൊലീസെത്തി ആശുപത്രി (Hospital )യിലേക്ക് മാറ്റുകയായിരുന്നു. ഷുഗര്‍ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് മാറ്റിയത്. ഇതോടെ നിരാഹാരം അവസാനിച്ചു.

പടയപ്പ ഉള്‍പ്പെടെയുള്ള അക്രമകാരികളായ കാട്ടാനകളെ പിടികൂടി ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡീന്‍ കുര്യാക്കോസ് (Dean Kuryakos) നിരാഹാര സമരം നടത്തിയത്. നിരാഹാര സമരം മൂന്നുദിവസം പിന്നിട്ടപ്പോഴാണ് ആരോഗ്യനില വഷളായത്. തിങ്കളാഴ്ച്ച രാത്രിയില്‍ കന്നിമല ടോപ്പ് ഡിവിഷനില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട സുരേഷ് കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു.

See also  തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മന്ത്രി വീണാ ജോർജിന് തലകറക്കം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article