Friday, April 4, 2025

തെരുവ് നായ്ക്കൾ കടിച്ചുകീറിയ മൃതദേഹം കണ്ടെത്തി

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : വർക്കല (Varkala) യിൽ നായ്ക്കൾ കടിച്ചു കീറിയ നിലയിൽ മൃതദേഹം കണ്ടെത്തി. 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് ചാവർകോടുള്ള ഒഴിഞ്ഞ പുരയിടത്തിൽ നിന്ന് കണ്ടെത്തിയത്. ചാവർകോട്‌ ഗാംഗാലയം വീട്ടിൽ അജിത് ദാസി (Ajit Das at Chavarkot Gangalayam house) ൻ്റേതാണെന്ന് മൃതദേഹമെന്ന് പാരിപ്പള്ളി പൊലീസ് (Paripally Police) സ്ഥിതീകരിച്ചു.

കഴിഞ്ഞദിവസം രാത്രിയോടെ ഒഴിഞ്ഞ റബ്ബർ തോട്ടത്തിന് സമീപത്തെ പറങ്കി മാവിൻ ചുവട്ടിലാണ് തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ മൃതദേഹം കാണുന്നത്. മൃതദേഹത്തിൽ ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ ആണ് തിരച്ചിൽ നടത്തി കണ്ടെത്തുന്നത്. തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മൃതദേഹം പഴകിയിരുന്നു. മൃതദേഹത്തിൻ്റെ അരയ്ക്ക് താഴെയുള്ള ഭാഗം മുഴുവൻ തെരുവ് നായ്ക്കൾ ഭക്ഷിച്ചിട്ടുണ്ട്.

ഫോറൻസിക് സംഘം സ്ഥലത്ത് എത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അജിത് ദാസിന് കുടുബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇയാൾ ഉപദ്രവിച്ചതായി കാണിച്ച് ഭാര്യ പാരിപ്പള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു പരാതി.

See also  'കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ സ്ത്രീധന പീഡന കേസുകൾ കൂടുതൽ'- അഡ്വ. പി. സതീദേവി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article