Saturday, March 29, 2025

തരൂരിനെ പുകഴ്ത്തിയ സൈബര്‍ സഖാക്കള്‍ വെട്ടില്‍ ; ഇടത് പക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് തരൂര്‍ ;

കേരളത്തെ 20 വര്‍ഷം പിന്നോട്ടടിച്ചു മൊബൈല്‍ വന്നപ്പോഴും കംപ്യൂട്ടര്‍ വന്നപ്പോഴും എതിര്‍ത്തു

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : ഇടതുപക്ഷമാണ് കേരളത്തെ 20 വർഷം പിന്നോട്ടടിച്ചതെന്ന് ശശി തരൂർ. മൊബൈൽ ഫോൺ വന്നപ്പോഴും കമ്പ്യൂട്ടർ വന്നപ്പോഴും അവർ എതിർത്തെന്നും പുരോഗതിക്ക് വേണ്ടി സംസാരിക്കുന്നവർ കുറച്ചു വൈകിയിട്ടാണ് യാഥാർത്ഥ്യം കണ്ടുപിടിക്കുകയെന്നും തരൂർ പറഞ്ഞു. (Shashi Tharoor said that the Left has set Kerala back 20 years. They opposed the introduction of mobile phones and computers, and that those who speak for progress will realize the reality only a little later.) കേരളത്തിൽ മാത്രമാണ് സ്വകാര്യ സർവകലാശാലകൾ ഇല്ലാത്തത്. ഇടതുപക്ഷം കാരണമാണ് ഇതുവരെ ഒഴിവായി നിന്നത്. അതിൽ അർത്ഥമില്ല. കുട്ടികൾ കേരളം വിട്ട് പുറത്ത് പഠിക്കാൻ പോകുന്നു.

എന്തിനാണ് ഇത്ര വർഷം കാത്തിരുന്നത് എന്നാണ് ചോദ്യം. ഇപ്പോൾ ചെയ്തത് നന്നായി എന്നും തരൂർ പറഞ്ഞു.
മുൻപുള്ള പ്രതികരണങ്ങൾ വിമർശനത്തിനിടയാക്കിയത് കൊണ്ടാണോ മുൻകരുതലോട് കൂടിയുള്ള ഈ പ്രതികരണം എന്ന ചോദ്യത്തിന് ‘ഞാൻ സ്വതന്ത്ര അഭിപ്രായം പറയുന്ന വ്യക്തിയാണെന്നാ’യിരുന്നു തരൂരിന്റെ മറുപടി.

”ഞാൻ സർക്കാരിന് വേണ്ടി അല്ല പറയുന്നത്. കേരളത്തിനു വേണ്ടിയും കേരളത്തിലെ യുവാക്കൾക്കും വേണ്ടിയാണ് സംസാരിച്ചത്. തൊഴിൽ സാധ്യത അത്യാവശ്യമാണ്. സ്റ്റാർട്ടപ്പുകൾ വരുന്നത് അതിനു നല്ലതാണ്. ഇത് സത്യമാണെങ്കിൽ നല്ലതാണ് എന്നാണ് ഞാൻ പറഞ്ഞത്. അത് പറയുന്നതിൽ എന്തിനാണ് നാണക്കേട്. ഇതുപോലെ നല്ല കാര്യങ്ങൾ ഞങ്ങളുടെ സർക്കാർ കൊണ്ടുവന്നിട്ട് അവർ പ്രതിപക്ഷത്തിരുന്ന് എതിർത്താൽ ചൂണ്ടിക്കാണിക്കേണ്ടിവരും.” തരൂർ വിശദമാക്കി.

See also  ഗാന്ധി സ്മൃതിസംഗമം ഡോ. ശശിതരൂർ എം.പി ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article