തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ ശക്തമായ സൈബര്‍ അധിക്ഷേപം. മേയറുടെ പരാതിയുടെ തുടര്‍ന്ന് പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക മാധ്യമങ്ങളായ ഫെയ്‌സ്ബുക്ക് വാട്സ്ആപ്പ് വഴിയും അധിക്ഷേപിച്ചെന്നാണ് പരാതി. പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് ആണ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ലും അന്വേഷണത്തിന് പൊലീസ് ഉത്തരവിട്ടു. കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്തുക. കന്റോണ്‍മെന്റ് എസിപിക്ക് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി.
കേസില്‍ നിര്‍ണായകമായ മെമ്മറികാര്‍ഡ് കണ്ടെടുക്കാനാകാത്തത് ദുരൂഹതയാണ്. മന്ത്രി കെബി ഗണേഷ്‌കുമാറിന്റെ നിര്‍ദ്ദേശത്തില്‍ കെഎസ്ആര്‍ടിസി എംഡി മെമ്മറികാര്‍ഡ് കാണാതെ പോയ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി. ഇക്കാര്യവും പോലീസ് വിശദമായി അന്വേഷിക്കും.