- Advertisement -
കളമശേരി കുസാറ്റ് സർവകലാശാല കാമ്പസിൽ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തിൽ മരിച്ച നാലു വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞു. കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ സിവിൽ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥി കൂത്താട്ടുകുളം സ്വദേശി അതുൽതമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ ഡ്രിഫ്റ്റ, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറാ തോമസ്, ഇതര സംസ്ഥാന വിദ്യാർഥി ജിതേന്ദ്ര ദാമു എന്നിവരാണ് മരിച്ചത്.
കളമശേരി കുസാറ്റിൽ ഗാനസന്ധ്യക്കിടെയുണ്ടായി തിക്കിലും തിരക്കിലും പെട്ട് വിദ്യാർഥികളുടെ മരണം. 40ൽ അധികം വിദ്യാർഥികൾക്ക് പരിക്കേറ്റു. ശനി വൈകിട്ട് ഏഴോടെയായിരുന്നു ദുരന്തം. എൻജിനിയറിങ് ഡിപ്പാർട്‌മെന്റിന്റെ ടെക്‌ഫെസ്‌റ്റിന്റെ ഭാഗമായാണ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഗാനസന്ധ്യ സംഘടിപ്പിച്ചത്.
.