ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭഗവാന് വഴിപാടായി നോട്ടെണ്ണല്‍ യന്ത്രം

Written by Taniniram

Published on:

ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ കാണിക്കയായി ലഭിക്കുന്ന നോട്ട് എണ്ണല്‍ ഇനി എളുപ്പമാകും.ക്ഷേത്രത്തില്‍ പുതിയ കറന്‍സി എണ്ണല്‍ യന്ത്രമെത്തി. ടി.വി.എസ് ഗ്രൂപ്പാണ് ശ്രീഗുരുവായൂരപ്പന് വഴിപാടായി നോട്ടെണ്ണല്‍ യന്ത്രം സമര്‍പ്പിച്ചിരിക്കുന്നത്. പത്തു മുതല്‍ 500 രൂപാ കറന്‍സികള്‍ വരെ വേഗത്തില്‍ എണ്ണി തിട്ടപ്പെടുത്താന്‍ കഴിയുന്ന നോട്ടെണ്ണല്‍ യന്ത്രത്തിന്റെ സമര്‍പ്പണം ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍ നിര്‍വ്വഹിച്ചു. നിത്യേന ചില്ലറയായി ഭഗവാന് ലഭിക്കുന്ന കാണിക്ക ജീവനക്കാര്‍ ദിവസങ്ങളോളം സമയമെടുത്താണ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നത്. യന്ത്രമെത്തിയതോടെ നോട്ടെണ്ണല്‍ സുഗമമാകും.

ക്ഷേത്രം ഭണ്ഡാരം കൗണ്ടിങ്ങ് ഹാളില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍, സി.എഫ്.ഒ കെ.പി. സജിത്ത്,ഡി.എ മാരായ പി.മനോജ് കുമാര്‍, കെ.ഗീത, കെ.എസ്.മായാദേവി, ദേവസ്വം ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായി.

See also  70 ലക്ഷം രൂപ ലോട്ടറിയടിച്ച വ്യാപാരി തൂങ്ങി മരിച്ച നിലയില്‍

Related News

Related News

Leave a Comment