- Advertisement -
റയാൻ: ഏഷ്യന്‍ കപ്പ് (Asian Cup)ഫുട്ബോളിൽ ഇന്ത്യ ഇന്ന് ഉസ്ബെക്കിസ്ഥാനെ നേരിടും. വൈകിട്ട് എട്ട് മണിക്ക് മത്സരം ആരംഭിക്കും. പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും പ്രതിരോധ നിര നടത്തിയ തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്നത്.
ഉസ്ബെക്കിസ്ഥാനതിരെ ഇന്ന് ജയിച്ചാൽ അത് ചരിത്രമാകും. ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയ ആറ് മത്സരങ്ങളിൽ നാലിലും ഇന്ത്യ പരാജയപ്പെട്ടു. രണ്ട് മത്സരങ്ങളിൽ സമനിലയായിരുന്നു ഫലം. 39കാരനായ ക്യാപ്റ്റൻ സുനിൽ ഛേത്രിയിൽ(Sunil Chetri) തന്നെയാണ് ഇന്ത്യയുടെ ഗോൾ പ്രതീക്ഷകൾ. ഓസ്ട്രേലിയയ്ക്കെതിരെ മികച്ച ഒരു അവസരം സൃഷ്ടിക്കാനും ഛേത്രിക്ക് കഴിഞ്ഞിരുന്നു.