കടകംപള്ളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം സംസ്ഥാന സമിതി

Written by Web Desk1

Published on:

തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെതിരെ (Kadakampally Surendran) സിപിഎം സംസ്ഥാന സമിതി (CPM State Committee) യിൽ രൂക്ഷ വിമർശനം. പാർട്ടി ഭരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടിൽ നിർത്തി. മുതിർന്ന നേതാവിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് കടകംപള്ളി (Kadakampally Surendran) യിൽ നിന്നുണ്ടായതെന്നു സംസ്ഥാന കമ്മിറ്റി. സംസ്ഥാനത്തെ റോഡ് വികസനവു (road development) മായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന കമ്മിറ്റി അംഗവും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്ര (Kadakampally Surendran) നാണു വിവാദത്തിന് തിരികൊളുത്തിയത് പ്രശ്നം അതീവ ഗൗരവം ഉള്ളതെന്നും സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട്.

സ്മാർട് റോഡ് വികസനത്തിന്റെ പേരിൽ തലസ്ഥാനത്തെ ജനങ്ങളെ തടങ്കലിൽ ആക്കുന്നുവെന്നു കടകംപള്ളി (Kadakampally Surendran) വിമർശിച്ചിരുന്നു. ഇതിനെതിരെ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് (PA Muhammad Riaz) രംഗത്തെത്തി. ‘കരാറുകാരെ മാറ്റിയതിന്റെ പൊള്ളൽ ചിലർക്കുണ്ടെന്നാ’യിരുന്നു ഇതിനു മറുപടിയെന്നോണം റിയാസ് തുറന്നടിച്ചത്.

ഇതിന്റെ പേരിൽ മുഹമ്മദ് റിയാസിനെ (PA Muhammad Riaz) സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് (CPM State Secretariat) വിമർശിച്ചെന്നു പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഈ വാർത്ത റിയാസും (PA Muhammad Riaz) സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും (CPM State Secretary MV Govindan) നിഷേധിച്ചു. ഇതിനു പിന്നാലെയാണ് ഇതേ വിഷയത്തിൽ കടകംപള്ളിയെ സംസ്ഥാന സമിതി വിമർശിക്കുന്നത്.

Related News

Related News

Leave a Comment