യുവതിയെ പീഡിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ

Written by Web Desk1

Published on:

എറണാകുളം: സംഗീതം പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ. എറണാകുളം എളംകുന്നപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡന്റായ എ.കെ ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്.

കഴിഞ്ഞ 21 നായിരുന്നു പീഡനം നടന്നത്. കോൺഗ്രസിൽ റിബലായി മത്സരിച്ച് പഞ്ചായത്ത് അംഗമായ ഉണ്ണികൃഷ്ണൻ കോൺഗ്രസിന്റെ പിന്തുണയോടെയാണ് പ്രസിഡൻ്റായത്. തുടർ‍ന്ന് സിപിഎമ്മിലേക്ക് തിരിയുകയായിരുന്നു.

അതേസമയം, കോഴിക്കോട് ചക്കിട്ടപ്പാറയിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയ പെൺകുട്ടി പീഡന വിവരം ഡോക്ടറോട് പറയുകയായിരുന്നു.

Related News

Related News

Leave a Comment