Saturday, April 12, 2025

സിപിമ്മിന് തൃശൂര്‍ ജില്ലയില്‍ നൂറ് കോടിയുടെ സ്വത്ത് ;കരുവന്നൂര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ഇഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് ?

Must read

- Advertisement -

കൊച്ചി: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ തൃശൂര്‍ ജില്ലയില്‍ സിപിഎം നൂറ് കോടിയുടെ വെളിപ്പെടുത്താത്ത സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ഇഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പു ഫണ്ട് പിരിവിനായി അടക്കം സിപിഎം സ്വീകരിക്കുന്ന ശൈലിയെയാണ് ഇഡി റിപ്പോര്‍ട്ടില്‍ തുറന്നു കാട്ടുന്നത്.

തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കുന്നതിനായി പാര്‍ട്ടി ജില്ലയില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ തുറന്നുവെന്നാണ് ഇഡിയുടെ കമ്‌ടെത്തല്‍. ഇലക്ഷന്‍ കമ്മീഷന്റെയും അന്വേഷണ ഏജന്‍സികളുടെയും ട്രാക്കിങ് ഒഴിവാക്കാനായി തന്ത്രപൂര്‍വം അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുകയായിരുന്നെന്ന് ഇഡി പറയുന്നു. പാര്‍ട്ടി ലെവി, തെരഞ്ഞെടുപ്പ് ഫണ്ട്, കരുവന്നൂര്‍ ബാങ്കില്‍ നിന്നുള്ള നിയമവിരുദ്ധ വായ്പകളുടെ ഗുണഭോക്താക്കളില്‍ നിന്നുള്ള കമ്മീഷന്‍, നോമിനേറ്റഡ് അംഗങ്ങളുടെ സംഭാവനകള്‍ എന്നിവയാണ് നിക്ഷേപങ്ങളുടെ ഉറവിടമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

See also  തൃശൂര്‍പൂരം തടസ്സമുണ്ടാക്കാന്‍ ആസൂത്രിതശ്രമം നടന്നോയെന്ന് സര്‍ക്കാര്‍ അന്വേഷിക്കണം : എല്‍ഡിഎഫ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article