എകെജി സെന്ററില്‍ താമരചര്‍ച്ച ! ഇപി ജയരാജന് ഇന്ന് നിര്‍ണായകം;

Written by Taniniram

Published on:

തൃശൂര്‍: ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പങ്കെടുത്തേക്കില്ലെന്നു സൂചന. ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ്ജാവദേക്കറെ കണ്ട സംഭവം പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്ന വിവാദ സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്. തെരഞ്ഞെടുപ്പ് അവലോകനമാണ് പ്രധാന അജണ്ടയെങ്കിലും യോഗത്തില്‍ വിവാദസംഭവവും ചര്‍ച്ചയാവുമെന്നുറപ്പ്. കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയുമുണ്ട്.

കൂടിക്കാഴ്ച പാര്‍ട്ടിയില്‍ നിന്നും മുതിര്‍ന്ന നേതാവ് തന്നെമറച്ചുവച്ചത് ഗൗരവതരമെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ പരസ്യ ശാസനയ്ക്ക് അപ്പുറം പാര്‍ട്ടി നടപടി എന്താകുമെന്നാണ് ആകാംക്ഷ.തെരഞ്ഞെടുപ്പ് വിലയിരുത്തലി നായി ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്യും. വിവാദ കൂടിക്കാഴ്ച്ചയില്‍ ദേശീയ നേതൃത്വവും വിവരങ്ങള്‍ തേടിയിട്ടുണ്ട്. നിര്‍ണായകമായ
തെരഞ്ഞെടുപ്പ് ദിവസം തന്നെ കൂടിക്കാഴ്ച്ചാ വിവരം വെളിപ്പെടുത്തിയതിലെ അസ്വാഭാവികതയും നേതൃത്വം പരിശോധിക്കും. ദല്ലാള്‍ നന്ദകുമാറുമായുള്ള സൗഹൃദവും യോഗത്തില്‍ ചര്‍ച്ചയാകും. ഇ പി ജയരാജന് ജാഗ്രതക്കുറവ് ഉണ്ടായെന്ന് മുഖ്യമന്ത്രി തന്നെ പരസ്യപ്രതികരണം നടത്തുകയും പ്രധാന ഘടകകക്ഷിയായ സിപിഐ നേതൃത്വവും അതൃപ്തി അറിയിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍സ്ഥാനത്തിലും അനിശ്ചതത്വം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പു ദിനത്തില്‍ മുഖ്യമന്ത്രിയുടെ പരസ്യശാസന ഏല്ക്കേണ്ടിവന്നത് തന്നെ ഇപിയെപോലൊരു നേതാവിന് ലഭിക്കാവുന്ന വലിയ ശിക്ഷയാണ്.അതുകൊണ്ട് തന്നെ അതിന് അപ്പുറത്തേക്ക് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതിന് താക്കീതോ, ശാസനയോ നല്‍കി ജാഗ്രതാനിര്‍ദേശം നല്‍കിയും പ്രശ്‌ന വിഷയം അവസാനിപ്പിക്കുമോയെന്നും സൂചനയുണ്ട്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം, ബിജെപിയുടെ മുതിര്‍ന്ന നേതാവുമായി വീട്ടില്‍ കൂടിക്കാഴ്ച നടത്തി എന്നത് നിസാരമായി തള്ളാനാവില്ലെന്ന വികാരമാണ് കേന്ദ്ര നേതാക്കള്‍ക്കുള്ളത്. കോണ്‍ഗ്രസ് നേതാക്കള്‍
ബിജെപിയിലേക്ക് ചേരുന്നത് പാര്‍ട്ടി ആയുധമാക്കുമ്പോള്‍ ഈ ചര്‍ച്ച വോട്ടെടുപ്പില്‍ വന്‍ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ കാണുന്നത് സാധാരണമാണ്. എന്നാല്‍ ബിജെപി നേതാവ് സിപിഎം സിസി അംഗത്തെ വീട്ടില്‍ വന്ന് കാണുന്നത് അസാധാരണമാണ്.

അങ്ങനെയൊരു കൂടിക്കാഴ്ച നടന്ന ശേഷവും ജയരാജന്‍ പാര്‍ട്ടിയെ ഇക്കാര്യം അറിയിച്ചില്ല. ഇത് അറിയിക്കേണ്ട ബാധ്യതയുണ്ടായിരുന്ന നേതാവ് മൂടിവച്ചത് പാര്‍ട്ടിവിരുദ്ധമാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രാഥമികവിലയിരുത്തല്‍. അതേസമയം ഇപി ജയരാജന്റെ കൂടിക്കാഴ്ച പിണറായിയുടെ അറിവോടെയെന്ന വിമര്‍ശനം ആവര്‍ത്തിക്കുകയും ശക്തമാക്കുകയുമാണ് പ്രതിപക്ഷം. സിപിഎമ്മും ബിജെപിയും തമ്മിലുള്ളഅന്തര്‍ധാര സജീവമാണെന്നാണ് വിമര്‍ശനം. നേരത്തെകേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരം ഇടതും ബിജെപിയും തമ്മിലാണ്, ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ മികച്ചവരാണ് തുടങ്ങിയ ഇപിയുടെ പരാമര്‍ശങ്ങള്‍ തന്നെ വിവാദമായിരുന്നു.

Related News

Related News

Leave a Comment