Friday, March 7, 2025

കൊല്ലത്ത് ചെങ്കെടി ഉയര്‍ന്നു; സി.പി.എം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി; സമ്മേളന നഗരിയില്‍ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ പതാക ഉയര്‍ത്തി എ.കെ ബാലന്‍

മുഖ്യമന്ത്രി പിണറായി വിജയൻ വികസനരേഖ ‘നവകേരളത്തിനുള്ള പുതുവഴികൾ ’ അവതരിപ്പിക്കും

Must read

കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം. പ്രതിനിധിസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്‍ പതാക ഉയര്‍ത്തി. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം സി.പി.എം. കോഡിനേറ്റര്‍ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും. റിപ്പോര്‍ട്ട് അവതിപ്പിക്കുന്നത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ്. റിപ്പോര്‍ട്ട് അതരണത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള നയരേഖ അവതരിപ്പിക്കും. റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചകള്‍ ഏഴിനും എട്ടിനും തുടരും.

ഉദ്ഘാടനച്ചടങ്ങിനുശേഷം പ്രവര്‍ത്തനറിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയാണ് പൊതുവേ ഉണ്ടാകാറുള്ളത്. എന്നാല്‍ വ്യാഴാഴ്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണത്തിനുശേഷം, മുഖ്യമന്ത്രി ‘നവകേരളത്തിന് പുതുവഴികള്‍’ എന്ന രേഖ അവതരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എറണാകുളം സമ്മേളനത്തില്‍ ‘നവകേരളത്തിനുള്ള പാര്‍ട്ടി കാഴ്ചപ്പാട്’ എന്ന രേഖ അവതരിപ്പിച്ചിരുന്നു. ഇത് പിന്നീട് എല്‍.ഡി.എഫ്. അംഗീകരിച്ച സര്‍ക്കാരിനുള്ള നയരേഖയാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ സര്‍വകലാശാലയടക്കം അനുവദിക്കാന്‍ തീരുമാനിച്ചത്.

See also  ബാലയ്ക്ക് ഉപാധികളോടെ ജാമ്യം; മാധ്യമങ്ങളില്‍ പരാതിക്കാരിയെ കുറിച്ച് പ്രതികരിക്കരുതെന്ന് നിർദേശം...
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article