- Advertisement -
രാജസ്ഥാനില്‍ വന്‍ഭൂരിപക്ഷത്തോടെ ജയച്ചിതോടെ സിപിഎമ്മും ദേശീയ പര്‍ട്ടി പദവി നിലനിര്‍ത്തി. 2033 വരെ ദേശീയപാര്‍ട്ടിയായി തുടരാം. കേരളം, ബംഗാള്‍, തമിഴ്‌നാട്, ത്രിപുരം എന്നീ സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവിയുളളതും തുണയായി. സികാറിലെ ജയം രാജസ്ഥാനിലും സംസ്ഥാന പാര്‍ട്ടി പദവിക്ക് അര്‍ഹത നേടി കൊടുത്തിട്ടുണ്ട്.
രാജസ്ഥാനില്‍ സികാര്‍ മണ്ഡലത്തില്‍ സംസ്ഥാന സെക്രട്ടറി ആംരാ റാം 72,896 വോട്ടിനാണ് ജയിച്ചത്. തമിഴ്‌നാട്ടില്‍ മധുര, ഡിണ്ടിഗല്‍ മണ്ഡലങ്ങളിലാണു ജയിച്ചത്. മധുരയില്‍ എസ്. വെങ്കിടേശന്‍ 2 ലക്ഷത്തിലേറെ വോട്ടിന് വിജയിച്ചു. ഡിണ്ടിഗലില്‍ ആര്‍.സച്ചിദാനന്ദം നാലര ലക്ഷത്തോളം വോട്ടിനാണ് വിജയിച്ചത്.