- Advertisement -
മലപ്പുറം: ആദ്യമായി മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനെയും സിപിഎമ്മിനെതിരെയും ഗുരുതരവിമര്‍ശനങ്ങള്‍ നടത്തിയതിനു പിന്നാലെ പി.വി അന്‍വറിന് താക്കീതുമായി സിപിഎം ഫ്‌ളക്‌സ് ബോര്‍ഡുകള്‍. പി. വി അന്‍വര്‍ എംഎല്‍എയുടെ വീടിന് മുന്നിലാണ് സിപിഎം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്. വിരട്ടലും, വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വേറെയാണ് എന്ന് എഴുതിയ ഫ്‌ലക്‌സില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റേയും ചിത്രങ്ങളാണ് ഉള്ളത്. സിപിഐഎം ഒതായി ബ്രാഞ്ചിന്റെ പേരിലാണ് ഫ്‌ലക്‌സ് സ്ഥാപിച്ചത്.