Wednesday, October 15, 2025

തൃശൂര്‍പൂരം തടസ്സമുണ്ടാക്കാന്‍ ആസൂത്രിതശ്രമം നടന്നോയെന്ന് സര്‍ക്കാര്‍ അന്വേഷിക്കണം : എല്‍ഡിഎഫ്

Must read

- Advertisement -

തൃശൂര്‍ : പ്രസിദ്ധമായ തൃശൂര്‍പൂരം ഭംഗിയായി നടത്തുന്നതിനുളള ഒരുക്കങ്ങളാണ് സര്‍ക്കാരും ജില്ലാ ഭരണകൂടവും സ്വീകരിച്ചത്. 3500 പോലീസുകാരെ ക്രമസമാധാന പാലനത്തിനായി വിന്യസിച്ചിരുന്നു. പൂരം ക്രമസമാധാന പ്രശ്നങ്ങളില്ലാതെ നടത്തുന്നതിനും കഴിഞ്ഞു. എന്നാല്‍ വെടിക്കെട്ട് വൈകാനിടയായ സാഹചര്യത്തെകുറിച്ച് അന്വേഷിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പോലീസ് കമ്മീഷണറുടെ ഇടപെടല്‍ സംബന്ധിച്ച് ചില ആക്ഷേപങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇതേകുറിച്ച് സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കണം.

ആര്‍.എസ്.എസ്-ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ പുരത്തിനിടയില്‍ കടന്ന് കയറി പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമമുണ്ടായതിനെ കുറിച്ചും അന്വേഷണം വേണം.

പൂര നടത്തിപ്പിന് സര്‍ക്കാരും കൊച്ചിന്‍ ദേവസ്വം ബോര്‍ഡും വലിയ പരിഗണനയാണ് നല്‍കിയിട്ടുള്ളത്. ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും പ്രത്യേകിച്ച് ജില്ലയിലെ മന്ത്രിമാരും നല്ല നിലയില്‍ ഇടപെട്ടിട്ടുള്ളതാണ്.

പൂരദിനത്തില്‍ കലാപമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള കള്ള പ്രചാ രണങ്ങള്‍ നടത്തുന്നത് ജനങ്ങള്‍ തള്ളികളയണമെന്ന് സിപിഐ(എം) ജില്ലാ സെക്ര ട്ടറി എം.എം.വര്‍ഗ്ഗീസും സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജും എല്‍ഡി എഫ് കണ്‍വീനര്‍ കെ.വി.അബ്ദുള്‍ഖാദറും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article