തലസ്ഥാന നഗരിയിൽ നവീകരിച്ച എംഎൻ സ്മാരകം സിപിഐ സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്തു

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : നവീകരിച്ച സിപിഐ സംസ്ഥാന കൗൺസിൽ ഓഫീസായ എം എൻ സ്മാരകം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. എം.ടി. വാസുദേവൻ നായരുടെ വിയോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസം മാറ്റിവച്ച ഉദ്ഘാടനമാണ് ഇന്ന് സംസ്ഥാന സെക്രട്ടറി നിർവഹിച്ചത്.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് കൂടി വിടവാങ്ങിയ സാഹചര്യമായതിനാൽ വലിയ ആഘോഷങ്ങൾ ഒഴിവാക്കിയായിരുന്നു ചടങ്ങ്. പരിപാടിയിൽ ബിനോയ് വിശ്വത്തെ കൂടാതെ മുതിർന്ന നേതാക്കൾ, സംസ്ഥാന കൗൺസിൽ അംഗങ്ങൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

ഉദ്ഘാടനത്തിനു ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം എംഎൻ സ്മാരകത്തിൽ സിപിഐ പതാക ഉയർത്തി. ഒന്നര വർഷം കൊണ്ടാണ് പഴയ എംഎൻ സ്മാരകത്തിൻ്റെ മുഖച്ഛായ മാറ്റാതെ നവീകരണം പൂർത്തിയാക്കിയത്.

യോഗങ്ങൾ ചേരാനും, പരിപാടികൾ നടത്താനുമുള്ള ആധുനിക സൗകര്യങ്ങൾ പുതിയ സിപിഐ സംസ്ഥാന കൗൺസിൽ ഓഫീസിൽ ഉണ്ട്. നേതാക്കൾക്ക് താമസിക്കാനുള്ള 9 ഓളം മുറികളും സ്മാരകത്തിനോട് ചേർന്നുണ്ട്. മുതിർന്ന സിപിഐ നേതാക്കളും പ്രവർത്തകരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

See also  തിരുവനന്തപുരത്തും കടലിനുമീതേ നടക്കാം, വർക്കലയിലേത് ഏഴാമത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ്…..

Leave a Comment