തിരുവനന്തപുരം (Thiruvananthapuram) : സെക്രട്ടറിയേറ്റിന് മുൻപിൽ സ്റ്റേജ് കെട്ടി സമരം നടത്താൻ ശ്രമിച്ചതിന് എ ഐ ടി യു സി പ്രവർത്തകരെ ശകാരിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. (CPI state secretary Benoy Viswam came to the scene to scold the AITUC workers for trying to stage a protest in front of the secretariat). ഇതിന് പിന്നാലെ പ്രവർത്തകർ സ്റ്റേജ് അഴിച്ചുമാറ്റുകയും ചെയ്തു.
സ്റ്റേജ് കെട്ടിയിരുന്നത് 2 ലോറികൾ ചേർത്ത് കെട്ടിയാണ്. ഇതിന് ശേഷം ബിനോയ് വിശ്വം പ്രതികരിച്ചത് പ്രവർത്തകർക്ക് കാര്യങ്ങൾ അറിയാമെന്നും അതിനാലാണ് സ്റ്റേജ് അഴിച്ചുമാറ്റിയതെന്നുമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ എ ഐ ടി യു സി പ്രതിഷേധം നടന്നത് തൊഴിൽ സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ്. നേരത്തെ സെക്രട്ടറിയേറ്റിന് മുന്നിൽ വഴിതടഞ്ഞ് ജോയിന്‍റ് കൗൺസിൽ സമരം നടത്തിയതിന് ബിനോയ് വിശ്വമടക്കമുള്ള നേതാക്കളെ ഹൈക്കോടതി വിളിപ്പിച്ചിരുന്നു.