Tuesday, May 20, 2025

തിരഞ്ഞെടുപ്പിനൊരുങ്ങി സിപിഐ ; സ്ഥാനാര്‍ത്ഥികളായി ;

Must read

- Advertisement -

ലോക്‌സഭാ തിരഞ്ഞെടുപ്പിനായി കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. നാല് സീറ്റുകളിലാണ് എല്‍ഡിഎഫിനായി സിപിഐ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കരയില്‍ യുവനേതാവ് സി എ അരുണ്‍ കുമാര്‍, തൃശ്ശൂര്‍ വി എസ് സുനില്‍ കുമാര്‍, വയനാട് ആനി രാജ എന്നിവര്‍ മത്സരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് നാലു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗമാണ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം കൈകൊണ്ടത്. നേരത്തെ ബന്ധപ്പെട്ട ജില്ലാ കൗണ്‍സിലുകള്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന കൗണ്‍സിലിന് കൈമാറിയിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു സംസ്ഥാന കൗണ്‍സില്‍ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. (CPI candidates for Loksabha Election 2024)

See also  ചണ്ഡിഗഢ് എയര്‍പോര്‍ട്ടില്‍ കങ്കണയുടെ കരണത്തടിച്ച് CISF- വനിതാ കോണ്‍സ്റ്റബിള്‍; സസ്‌പെന്റ് ചെയ്യപ്പെട്ട കുല്‍വീന്ദര്‍ കൗര്‍ ആരാണ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article