കടുത്ത വേനലില്‍ ചുട്ടുപൊള്ളുകയാണ് കേരളം. പകല്‍സമയത്ത് ചൂട് ക്രമാതീതമായി ഉയര്‍ന്നതോടെ അഭിഭാഷകരുടെ കാര്യം പ്രയാസമേറിയതായി. കൊടുംചൂടില്‍ കറുത്ത കോട്ടും ഗൗണും അണിഞ്ഞ് കോടതിമുറികളില്‍ മണിക്കൂറുകളോളം ചെലവിടേണ്ട നില്‍ക്കേണ്ട ഗതികേടിലായി അവര്‍. ഇതിനൊരു പരിഹാരവുമായെത്തിരിക്കുകയാണ് ഹൈക്കോടതി.അഭിഭാഷകരുടെ ഡ്രസ് കോഡില്‍ മാറ്റം വരുത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരിക്കുകയാണ്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ജില്ലാ കോടതികളിലെ അഭിഭാഷകര്‍ വെള്ള ഷര്‍ട്ടും ബാന്‍ഡും ധരിച്ചാല്‍ മതി.
കറുത്ത കോട്ടും ഗൗണും ധരിക്കുന്നത് നിര്‍ബന്ധമല്ല. ഹൈക്കോടതിയിലും കോട്ടും ഗൗണും ധരിക്കുന്നത് നിര്‍ബന്ധമല്ലെന്ന് ഉത്തരവില്‍ പറയുന്നു. മെയ് 31 വരെയാണ് ഇളവ് നല്‍കിയിരിക്കുന്നത്. അഭിഭഷാകരുടെ സംഘടനയുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. രജിസ്ര്ടാര്‍ ജനറല്‍ പി കൃഷ്ണകുമാറാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.