ലൈംഗികാതിക്രമകേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം; ഉഭയസമ്മതപ്രകാരമുളള ബന്ധമാണ് പരാതിക്കാരിയുമായി ഉളളതെന്ന് കോടതി നിരീക്ഷണം

Written by Taniniram

Published on:

കൊച്ചി: ലൈംഗികാത്രിക്രമ കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന നിരീക്ഷണത്തോടെയാണ് കോടതി ഉത്തരവ്. കേസില്‍ ഒമര്‍ ലുലുവിന് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. യുവതിയുടെ പരാതിയില്‍ എറണാകുളം റൂറല്‍ പൊലീസാണ് ഒമര്‍ ലുലുവിനെതിരെ കേസെടുത്തത്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഒമര്‍ ലുലു നിരവധി തവണ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് നടിയുടെ പരാതി. കൊച്ചിയില്‍ സ്ഥിര താമസമാക്കിയ യുവ നടിയാണ് ഒമര്‍ ലുലുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. ഒമര്‍ ലുലുവിന്റെ മുന്‍ സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നു.

See also  വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തി, പിന്നാലെ വൈദ്യുതി പോയി…

Related News

Related News

Leave a Comment