Friday, August 15, 2025

ദമ്പതികൾ കെട്ടിപ്പിടിച്ച് കൈകളിൽ ടേപ്പ് കെട്ടി ജീവനൊടുക്കിയ നിലയിൽ ….

മൃതദേഹങ്ങൾ കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലാണ്. ഇവരുടെ കൈകൾ ടേപ്പുപയോഗിച്ച് കെട്ടിവച്ചിട്ടുണ്ട്. ഇതു സിറിഞ്ച് ടേപ്പ് ആണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ആത്മഹത്യ ചെയ്യാൻ ഉണ്ടായ കാരണം ഇതുവരെ വ്യക്തമല്ല.

Must read

- Advertisement -

കോട്ടയം (Kottayam) : ദമ്പതികളെ ഈരാറ്റുപേട്ട പനയ്ക്കപാലത്ത് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. (The couple was found dead in a rented house in Panakkapalam, Erattupetta.) രാമപുരം കൂടപ്പുലം സ്വദേശി വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെ പനയ്ക്കപാലത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇരുവരുടെയും മൃതദേ​ഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം.

മൃതദേഹങ്ങൾ കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലാണ്. ഇവരുടെ കൈകൾ ടേപ്പുപയോഗിച്ച് കെട്ടിവച്ചിട്ടുണ്ട്. ഇതു സിറിഞ്ച് ടേപ്പ് ആണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ആത്മഹത്യ ചെയ്യാൻ ഉണ്ടായ കാരണം ഇതുവരെ വ്യക്തമല്ല. ഇരുവർക്കും സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തി വരികയാണ്.

വിഷ്ണു കരാർ ജോലികൾ ചെയ്യുന്ന ആളാണ്. രശ്മി ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടാണ്. ഇന്ന് രാവിലെ വിഷ്ണുവിന്റെ അമ്മ ഫോൺ വിളിച്ചിട്ട് എടുത്തില്ല. തുടർന്ന് മാതാവ് വീട്ടിലേക്ക് എത്തിയപ്പോഴാണ് ഇരുവരേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

See also  `പ്രതി പി പി ദിവ്യ മാത്രം', ആസൂത്രിതമായ അധിക്ഷേപമാണ് എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ നടന്നത്; നവീൻ ബാബുവിന്റ മരണത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article