തമ്പാനൂര്‍ സതീഷിന് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്. തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് അന്‍പതോളം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ അംഗത്വമെടുത്തു.
നിലവിലെ പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ ചുക്കാന്‍ പിടിച്ചിരുന്ന നേതാക്കള്‍ ഉള്‍പ്പെടെയാണ് ബിജെപിയിലേക്ക് എത്തിയിരിക്കുന്നൂവെന്നത് കൗതകകരമാണ്. നെയ്യാറ്റിന്‍കര സഹകരണ കാര്‍ഷിക ബാങ്കിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായ ആര്‍ ചന്ദ്രന്‍, അദ്ദേഹത്തിന്റെ മകനും മുന്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന ആനന്ദ് എന്നിവരുള്‍പ്പെടെ ബിജെപിയില്‍ ചേര്‍ന്നു. ഇവരെ ബിജെപി സംസ്ഥാന കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ വിവി രാജേഷും ചേര്‍ന്ന് ഷാളണിയിച്ച് സ്വീകരിച്ചു.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. എംഎ കൃഷ്ണനുണ്ണി, കോണ്‍ഗ്രസ് ചേര്‍പ്പ് മണ്ഡലം സെക്രട്ടറി സിഎന്‍ സജീവ്, കെജി അരവിന്ദാക്ഷന്‍, ബിഎ രവീന്ദ്രന്‍ തുടങ്ങിയവരും ബിജെപിയില്‍ ചേര്‍ന്നു. തൃശൂരില്‍ നടന്ന ചടങ്ങില്‍ വച്ച് ബിജെപി കേരളാ പ്രഭാരി പ്രകാശ് ജാവദേക്കര്‍ പുതുതായി ചേര്‍ന്നവരെ സ്വീകരിച്ചു. നാല് കോണ്‍ഗ്രസ് നേതാക്കളാണ് തൃശൂരില്‍ ബിജെപിയില്‍ ചേര്‍ന്നത്.