തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കെ.പി.സി.സിയിൽ പൊട്ടിത്തെറി. പ്രതിഷേധ സൂചകമായി നേമം മണ്ഡലം കോർ കമ്മിറ്റി അധ്യക്ഷ സ്ഥാനം മണക്കാട് സുരേഷ് രാജിവെച്ചു. (There was an outcry in the KPCC over the selection of candidates for the Thiruvananthapuram Municipality. Manakad Suresh resigned from the post of Nemom constituency core committee president in protest.) നേമം സീറ്റിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയാണ് രാജി.
നേമത്ത് ഷജീറിനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് താൻ രാജിവെച്ചതെന്ന് മണക്കാട് സുരേഷ് വ്യക്തമാക്കി. കെ.പി.സി.സി. പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും അദ്ദേഹം രാജിക്കത്ത് കൈമാറിയിട്ടുണ്ട്.
സ്ഥാനാർഥി പ്രഖ്യാപനത്തിൽ കെപിസിസി മാനദണ്ഡം ലംഘിച്ചതിനെ തുടർന്നാണ് രാജിക്കത്തെന്ന് മണക്കാട് സുരേഷ് പറഞ്ഞു.


