Thursday, April 3, 2025

വാസവന്റെ പ്രസ്താവനയെ അപലപിക്കുന്നു

Must read

- Advertisement -

കണ്ണൂർ: പിണറായി വിജയൻ ദൈവത്തിന്റെ വരദാനമാണെന്ന മന്ത്രി വിഎൻ വാസവന്റെ പരാമർശത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. വാസവന്റെ പ്രസ്താവന അദ്ദേഹത്തോട് തന്നെ ചോദിക്കണം. വ്യക്തിപൂജ പാർട്ടിക്കില്ല. അതാണ് പാർട്ടിയുടെ നിലപാടെന്നും എംവി ​ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.

നെഹ്‌റു ഒരിക്കൽ അമ്പലം പണിയാൻ പോകുന്നു എന്ന് പറഞ്ഞു. എല്ലാവരും അത്ഭുതപ്പെട്ടു. എന്നാൽ നെഹ്‌റു ഉദേശിച്ചത്‌ പൊതുമേഖല സ്ഥാപനങ്ങൾ ആയിരുന്നു. അതുപോലെയാകാം ഇതുമെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. പേടിച്ചുപോയെന്ന സതീശന്റെ പരിഹാസം ജനാധിപത്യ വിരുദ്ധ പ്രസ്താവനയാണ്. പൊലീസിനെയും സംവിധാനത്തെയും കാര്യമാക്കുന്നില്ല എന്ന പ്രസ്താവനയാണത്. യൂത്ത് കോൺഗ്രസിന്റേത് കടന്നാക്രമണമാണ്. ഡിവൈഎഫ്ഐ ഒരു രക്ഷാപ്രവർത്തനവും നടത്തുന്നില്ല. പരാതി പരിഹാരത്തിന് സമയമെടുക്കും.സമയം വേണമെങ്കിൽ ആലോചിച്ചു നീട്ടാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

See also  ദുരന്തഭൂമിയിലേക്കുള്ള യാത്രക്കിടെ മന്ത്രി വീണ ജോർജിന്റെ കാർ അപകടത്തിൽപ്പെട്ടു ; പരിക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article