തിരുവനന്തപുരം (Thiruvananthapuram) : തന്റെ മാലയും താലിയും കാണ്മാനില്ലെന്ന പരാതിയുമായി കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അംഗം വീണ എസ് നായര്‍. (KPCC Digital Media Cell member Veena S. Nair complained that her mala and thali were missing.) വീണ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 26-ാം തീയതി പത്തരയ്ക്ക് ശേഷമാണ് മാലയും താലിയും കാണാതായതെന്ന് കുറിപ്പില്‍ പറയുന്നു. ആരുടെയെങ്കിലും കൈയില്‍ കിട്ടിയിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്നും സൂചിപ്പിച്ചിട്ടുണ്ട്. മാലയുടെ ചിത്രം സഹിതമാണ് ഫേസ്ബുക്കില്‍ കുറിപ്പ് വീണ പങ്കുവച്ചിട്ടുള്ളത്.
’26ാം തീയതി രാത്രി പത്തരയ്ക്ക് ശേഷം എന്റെ മാലയും താലിയും കാണ്മാനില്ല. പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആരുടെയെങ്കിലും കയ്യിൽ ലഭിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.മാലയുടെ ചിത്രം ചുവടെ ചേർക്കുന്നു. വില്പനക്കോ പണയത്തിനോ എത്തിയതായി ശ്രദ്ധയിൽ പെടുന്നെങ്കിൽ പൂജപ്പുര പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


