കോഴിക്കോട് (Calicut) : കോഴിക്കോട് നാദാപുരത്ത് വെള്ളൂരിൽ മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെ കേസെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.വയറു വേദനയെ തുടർന്ന് പെൺകുട്ടി ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. (More details have emerged about the case filed against a father for raping his daughter in Vellur, Nadapuram, Kozhikode. The information about the rape came to light when the girl went to the hospital for treatment due to stomach pain.) പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായും ഗർഭിണിയാണെന്നും കണ്ടെത്തി.
തുടർന്ന് നാദാപുരം പൊലീസിൽ വിവരം അറിയിക്കുകയും മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. പിന്നാലെ പിതാവിനെതിരെ പോക്സോ വകുപ്പുകൾ പ്രകാരം നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്തു. താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പ്രതിയെ നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.