മെയ് മുതല്‍ വിഴിഞ്ഞത്ത് വാണിജ്യ കപ്പലുകളെത്തും

Written by Web Desk1

Published on:

തിരുവനന്തപുരം: വിഴിഞ്ഞത്ത് മെയ് മുതല്‍ വാണിജ്യ കപ്പലുകലെത്തിത്തുടങ്ങും. ഡിസംബറാണ് സമയപരിധിയെങ്കിലും നേരത്തെ കമ്മീഷനിംഗ് പൂര്‍ത്തിയാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം.

ഒക്ടോബറില്‍ ആദ്യ കപ്പലടുത്തതിന് പിന്നാലെ ക്രെയിനുകളുമായി നാല് കപ്പലുകള്‍ കൂടി തീരമണിഞ്ഞു. നിലവില്‍ 15 ക്രെയിനുകളാണ് തുറമുഖത്തുള്ളത്. മാര്‍ച്ചോടെ 17 ക്രെയിനുകള്‍ കൂടിയെത്തും. നിര്‍മാണം സമയബന്ധിതമായി മുന്നോട്ട് പോകുന്നെന്നാണ് മന്ത്രി വിഎന്‍ വാസവന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗവും വിലയിരുത്തിയത്.

വിഴിഞ്ഞത്തെ പുലിമൂട്ട് നിര്‍മ്മാണം അടുത്തമാസത്തോടെ പൂര്‍ത്തിയാക്കും. അദാനിക്കുള്ള വിജിഎഫ് ഉടന്‍ നല്‍കും. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ പുനരധിവാസ പാക്കേജ് അതേ പോലെ നടപ്പാക്കില്ല. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള സഹായം തുടരുമെന്നും ലത്തീന്‍ സഭയുമായി തര്‍ക്കത്തനില്ലെന്നും വാസവന്‍ അറിയിച്ചു.

Related News

Related News

Leave a Comment