വരുന്നൂ …. കൊവിഡിനേക്കാൾ 100 ഇരട്ടി ഭീകരനായ പകർച്ചവ്യാധി…..

Written by Web Desk1

Published on:

കൊവിഡിനേക്കാൾ 100 മടങ്ങ് ഭീകരമായ പകർച്ചവ്യാധിയാണ് ലോകം ഇനി കാണാനിരിക്കുന്നതെന്ന മുന്നറിയിപ്പ് നൽകി വിദഗ്ധർ. H5N1 എന്ന പക്ഷിപ്പനിയുടെ വകഭേദമാണ് വിദഗ്ധരെ ആശങ്കപ്പെടുത്തുന്നത്. മൃഗങ്ങളേയും മനുഷ്യരേയും ഒരുപോലെ ബാധിക്കുന്ന ഈ വൈറസ് വകഭേദം സ്ഥിരീകരിക്കുന്ന പകുതി പേരും മരണപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ട്. ( Experts flag potential Bird Flu epidemic as 100 times worse than Covid )

ഇതുവരെ ലോകത്തില്ലാത്ത ഒരു വൈറസിനെ കുറിച്ചല്ല ആശങ്കപ്പെടുന്നതെന്നും ഇിനോടകം തന്നെ സാന്നിധ്യമറിയിച്ച, സസ്തനികളെ ബാധിച്ചുകൊണ്ടിരിക്കുന്ന വൈറസിനെ കുറിച്ചാണ് ആശങ്കപ്പെടുന്നതെന്നുമാണ് പക്ഷിപ്പനി ഗവേഷകൻ ഡോ.സുരേഷ് കുച്ചിപ്പുടി പറയുന്നത്. കൊവിഡിനേക്കാൾ 100 മടങ്ങ് പകർച്ചാശേഷിയും അപകടകാരിയുമായും ഈ വൈറസെന്ന് ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രി കൺസൾട്ടന്റ് ജോൺ ഫുൾട്ടൻ പറഞ്ഞു.

2003 മുതലുള്ള കണക്കെടുത്താൽ H5n1 ബാധിക്കപ്പെട്ട 100 ൽ 50 പേരും മരണപ്പെട്ടതായാണ് വിവരം. ലോകാരോഗ്യ സംഘടന നൽകുന്ന റിപ്പോർട്ട് പ്രകാരം 887 കേസുകളിൽ 462 പേരും മരണപ്പെട്ടിട്ടുണ്ട്.

ഇൻഫ്‌ളുവൻസ എയുടെ ഉപവകഭേദമാണ് H5n1. പക്ഷികളെയാണ് വൈറസ് ബാധിക്കുന്നതെങ്കിലും മനുഷ്യരടക്കമുള്ള സസ്തനികളിൽ വൈറസ് കടന്നുകൂടിയാൽ മരണമായിരിക്കും ഫലം.

Leave a Comment