ആലപ്പുഴ: കളര്‍കോട് 5 മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കേസില്‍ നിന്നും കെ എസ് ആര്‍ ടി സി ഡ്രൈവറെ ഒഴിവാക്കി. കെ എസ് ആര്‍ ടി സി ഡ്രൈവറെ പ്രതിയാക്കിയത് വ്യാപക പ്രതിഷേധമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് തിരുത്തല്‍, കാറോടിച്ച വിദ്യാര്‍ഥി ഗൗരീശങ്കറിനെ പ്രതിയാക്കുകയും ചെയ്തു പൊലീസ്. അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായതു തൊട്ടുമുന്‍പിലെ വാഹനത്തെ മറികടക്കുന്നതിനിടെയാണെന്നു കാര്‍ ഓടിച്ച വിദ്യാര്‍ഥിയുടെ മൊഴിയും പോലീസിന് കിട്ടിയിരുന്നു. മുന്‍പിലുണ്ടായിരുന്ന കാറിനെ വലതുവശം വഴി മറികടക്കുമ്പോള്‍ ഉദ്ദേശിച്ച വേഗം കിട്ടിയില്ല. ഈ സാഹചര്യമെല്ലാം വിശകലനം ചെയ്താണ് കെ എസ് ആര്‍ ടി സി ഡ്രൈവറെ പ്രതിസ്ഥാനത്ത് നിന്നും മാറ്റുന്നത്.
ഈ സാഹചര്യത്തില്‍ അപകടവുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്ത കേസില്‍ ഗൗരിശങ്കറിനെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ പ്രതിയാക്കി ആദ്യം റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കിയാണു പുതിയ റിപ്പോര്‍ട്ട്. അപകടത്തിനു തൊട്ടുമുന്‍പ് കെഎസ്ആര്‍ടിസിയെ മറികടന്നെത്തിയ കാറിന്റെ തീവ്രവെളിച്ചത്തില്‍ ഗൗരീശങ്കറിന്റെ കാഴ്ച മറഞ്ഞിരിക്കാമെന്നാണു പോലീസ് നിഗമനം. മുന്‍പിലുണ്ടായിരുന്ന കാറിനെ വലതുവശം വഴി മറികടക്കുമ്പോള്‍ ഉദ്ദേശിച്ച വേഗം കിട്ടിയില്ല. എതിര്‍വശത്തുനിന്നു കെഎസ്ആര്‍ടിസി ബസ് വരുന്നതു കണ്ടു പെട്ടെന്നു ബ്രേക്ക് ചവിട്ടി. വാഹനം നിയന്ത്രണംവിട്ടു വലതുവശത്തേക്കു തെന്നിമാറിയാണു ബസില്‍ ഇടിച്ചു കയറിയെന്നാണ് മൊഴി