ആലുവ (Aluva): കടയുടെ പൂട്ട് തല്ലിപ്പൊളിച്ച് ആലുവയിൽ വെളിച്ചെണ്ണ മോഷണം. (Coconut oil stolen in Aluva by breaking the lock of the shop.) തോട്ടുമുഖം പാലത്തിനു സമീപം പുത്തൻപുരയിൽ അയൂബിന്റെ ‘ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ്’ കടയിലാണ് മോഷണം നടന്നത്.
കൺമുന്നിൽ കണ്ട 600 രൂപ വീതം വിലയുള്ള മുന്തിയ ഇനം 30 കുപ്പി വെളിച്ചെണ്ണയാണ് കള്ളൻ മോഷ്ടിച്ചത്. മോഷ്ടാവ് കടയ്ക്കുള്ളിൽ കയറുന്നതിന്റെയും മോഷ്ടിക്കുന്നതിന്റെയും സിസിടിവ് ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.
ആദ്യം കടയുടെ തറ തുരന്ന് അകത്ത് കയറാനാണ് കള്ളൻ ശ്രമിച്ചത്. എന്നാൽ ഇത് പരാജയപ്പെട്ടതോടെ പൂട്ടുതല്ലിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു. ഇതിനു ശേഷം ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന സോഫ്റ്റ് ഡ്രിങ്ക് കുടിച്ചു ക്ഷീണമകറ്റിയ ശേഷം കടയിൽ നിന്നു തന്നെ ഒരു ചാക്ക് സംഘടിപ്പിക്കുകയായിരുന്നു.
ഇതിലേക്ക് മോഷ്ടിച്ച വെള്ളിച്ചെണ്ണ നിറച്ചു. ഇതിനുപുറമെ 10 പായ്ക്കറ്റ് പാലും ഒരുപെട്ടി ആപ്പിളും മോഷണം പോയിട്ടുണ്ട്. ഇറങ്ങാൻ നേരത്ത് സിസിടിവി ക്യാമറ കണ്ടതോടെ അതിന്റെ കേബിളും അറുത്തു മുറിച്ചാണു സ്ഥലംവിട്ടത്.