മാസപ്പടി കേസില്‍ നിര്‍ണായക നീക്കവുമായി CMRL. കേരളത്തില്‍ CMRL ഉദ്യോഗസ്ഥര്‍ക്കെതിരെ മാരത്തണ്‍ ചോദ്യചെയ്യല്‍ നടക്കുന്നതിനിടെയാണ് എസ്എഫ്‌ഐഒ, ഇഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മാസപ്പടി ഇടപാട് ആദായ നികുതി ഇന്ട്രിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് സിഎംആര്‍എല്‍ ഹര്‍ജിയിലെ വാദം.
ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളോ, മൊഴിയുടെ വിവരങ്ങളോ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ കൈമാറിയിട്ടുണ്ടെങ്കില്‍ അത് ഉപയോഗിക്കാന്‍ അനുവദിക്കരുത്. എസ്എഫ്‌ഐഒ അന്വേഷണവും ഇ ഡി അന്വേഷണവും റദ്ദാക്കി കോടതി ഉത്തരവിടണമെന്നും ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും സിഎംആര്‍എല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.