കണ്ണൂര്‍ | യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേര പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രവര്‍ത്തകര്‍ക്കും പോലീസിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രിയിലേക്കു മാറ്റി.
രാഹുലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോട്ടയത്തും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നു. കോട്ടയം എസ് പി ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു. പ്രതിഷേധ യോഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.