സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ പരിഷ്ക്കരണം നാളെ മുതൽ നടപ്പാക്കും. പുതിയ ട്രാക്കുകൾ ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും പരീക്ഷ. റോഡ് ടെസ്റ്റിന് ശേഷമാകും എച്ച് ടെസ്റ്റിൽ പങ്കെടുപ്പിക്കുക. റോഡ് ടെസ്റ്റിലും ഇതുവരെ നടന്നു വന്ന രീതികളിൽ മാറ്റമുണ്ടാകും. ഇക്കാര്യങ്ങൾ വിശദമാക്കി സർക്കുലർ ഇറക്കാൻ ഗതാഗത കമ്മീഷണറെ ചുമതലപ്പെടുത്തിലെങ്കിലും സർക്കുലർ ഇതുവരെ പുറത്തിറക്കിയിട്ടില്ല.
മെയ് 2 മുതൽ നടപ്പാക്കുന്ന ഡ്രൈവിംഗ് പരിഷ്ക്കാരം ബഹിഷ്ക്കരിക്കുമെന്ന് സിഐടിയു പ്രഖ്യാപിച്ചു.ഡ്രൈവിംഗ് പരീക്ഷ ഉൾപ്പെടെ നടത്താൻ അനുവദിക്കില്ലെന്നാണ് സിഐടിയു നിലപാട്.പ്രതിഷേധം തണുപ്പിക്കാൻ ഗതാഗതമന്ത്രി ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സമരവുമായി സംഘടന മുന്നോട്ടുപോവുകയാണ്.