ചണ്ഡിഗഢ് എയര്‍പോര്‍ട്ടില്‍ കങ്കണയുടെ കരണത്തടിച്ച് CISF- വനിതാ കോണ്‍സ്റ്റബിള്‍; സസ്‌പെന്റ് ചെയ്യപ്പെട്ട കുല്‍വീന്ദര്‍ കൗര്‍ ആരാണ്

Written by Taniniram

Published on:

ചണ്ഡിഗഡ് വിമാനത്താവളത്തില്‍ വച്ച് നടിയും നിയുക്ത ബിജെപി എംപിയുമായ കങ്കണ റനൗട്ടിനെ സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിള്‍ മര്‍ദിച്ചു. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ചണ്ഡിഗഡ് വിമാനത്താവളത്തില്‍ വച്ച് കുല്‍വീന്ദര്‍ കൗര്‍ എന്ന ഉദ്യോഗസ്ഥയാണ് കങ്കണയുടെ ചെകിടത്ത് മര്‍ദിച്ചത്. കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകരെ അപമാനിച്ചതിനാണ് മര്‍ദിച്ചതിന് കാരണമെന്നാണ് ഉദ്യോഗസ്ഥ പറഞ്ഞതായാണു വിവരം.

35 കാരിയായ കുല്‍വീന്ദര്‍ 15 വര്‍ഷമായി സിഐഎസ്എഫില്‍ ജോലി ചെയ്യുന്നു, ഇതുവരെ ജോലിയില്‍ മോശമായി പെരുമാറിയിട്ടില്ല. ഇവരുടെ ഭര്‍ത്താവും സിഐഎസ്എഫ് ഉദ്യോഗസ്ഥനാണ്. പഞ്ചാബിലെ കപൂര്‍ത്തല സ്വദേശിയാണ് കുല്‍വീന്ദര്‍. കുല്‍വീന്ദര്‍ കൗറിന് 2 കുട്ടികളുണ്ട്. ഇവരുടെ സഹോദരന്‍ ഷേര്‍ സിംഗ് ഒരു കര്‍ഷക നേതാവാണ്, കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയില്‍ സംഘടനാ സെക്രട്ടറി സ്ഥാനവും വഹിക്കുന്നു. കുടുംബത്തിന് കര്‍ഷക പ്രസ്്ഥാനങ്ങളുമായി നല്ല അടുപ്പമുണ്ട്. സംഭവുണ്ടായ ഉടന്‍ തന്നെ ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.

See also  പൊന്മുടിയിൽ വീണ്ടും പുള്ളിപ്പുലി….

Related News

Related News

Leave a Comment