ക്രിസ്മസ് ആഘോഷത്തില്‍ ലോകം.. ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് നേതാക്കളും

Written by Taniniram Desk

Published on:

തിരുവനന്തപുരം : ക്രിസ്മസ് ആഘോഷത്തിന്റെ നിറവില്‍ ലോകം. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ടാണ് ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നത്. ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്ന വിശ്വാസികള്‍ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കുകയാണ്. സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികളാണ് നടക്കുന്നത്.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ വിശ്വാസികള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും വിശ്വാസികള്‍ക്ക് ആശംസ അര്‍പ്പിച്ചു.

പ്രധാനമന്ത്രിയുടെ വസതിയില്‍ നാളെയാണ് ക്രിസ്തുമസ് ആഘോഷം നടക്കുന്നത്. മതമേലധ്യക്ഷന്മാരും ക്രൈസ്തവ സമുധായത്തിലെ പ്രമുഖരം പങ്കെടുക്കും. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പാളയം പള്ളിയിലെത്തി പ്രാര്‍ത്ഥനയില്‍ പങ്കാളിയായി.

കൂടാതെ ക്രിസ്മസിനോടനുബന്ധിച്ച് സംസ്ഥാനത്ത് പലയിടത്തും ബിജെപി നേതാക്കള്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ സന്ദര്‍ശനം നടത്തി. ബിജെപി നേതാവ് വിവി രാജേഷ് തിരുവനന്തപുരം പാളയം പള്ളിയിലെത്തി ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തു.

Related News

Related News

Leave a Comment