ചോറ്റാനിക്കരയിൽ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയിൽ

Written by Taniniram

Published on:

കൊച്ചി: ചോറ്റാനിക്കരയില്‍ നാലംഗ കുടുംബം മരിച്ച നിലയില്‍. പെരുമ്പാവൂര്‍ കണ്ടനാട് സ്‌കൂള്‍ അധ്യാപകനായ മാമല കക്കാട് പടിഞ്ഞാറേവാര്യത്ത് രഞ്ജിത് (45), ഭാര്യ രശ്മി (40), മക്കളായ ആദി (12), ആദ്യ (8) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

സാമ്പത്തിക പ്രശ്നം മൂലമുള്ള ആത്മഹത്യയാണ് മരണകാരണമെന്നാണ് സൂചന. നാലുപേരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിന് വൈദ്യപഠനത്തിന് കൈമാറണമെന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. രഞ്ജിത്തിനെയും രശ്മിയെയും തൂങ്ങിയ നിലയിലും മക്കളെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. 

രശ്മിയും അധ്യപികയാണ്. ഇന്നു രാവിലെ സ്‌കൂളില്‍ ചെല്ലാതിരുന്നപ്പോള്‍ സ്‌കൂളില്‍ നിന്ന് വിളിച്ചെങ്കിലും മറുപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പഞ്ചായത്ത് അംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് അംഗം അയല്‍വാസികളുമായി എത്തി പരിശോധിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. 

ചോറ്റാനിക്കര പൊലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു

See also  `വൃദ്ധ നേതൃത്വം തല ചൊറിയുന്നു'

Related News

Related News

Leave a Comment