Saturday, April 5, 2025

ശ്രീരാമ കീർത്തനങ്ങൾ കൊണ്ട് നിറഞ്ഞു ചിത്രയുടെ FB പേജുകൾ

Must read

- Advertisement -

കൊച്ചി: അയോധ്യയിലെ പ്രതിഷ്ഠാദിനത്തിൽ എല്ലാവരും വിളക്ക് തെളിയിക്കാൻ ആഹ്വാനം ചെയ്തതിനു കടുത്ത വിമർശനങ്ങൾ നേരിട്ട ഗായിക കെഎസ് ചിത്രയാണ്. എന്നാൽ കഴിഞ്ഞ ദിവസം ചിത്രയുടെ സോഷ്യൽ മീഡിയ പേജിൽ ശ്രീരാമ കീർത്തനങ്ങൾ കൊണ്ട് നിറഞ്ഞു. ആറുമാസം മുമ്പ് താൻ സഹോദരി കെഎസ് ബിനയുമൊത്ത് ആലപിച്ച ശ്രീരാമ സന്ധ്യാനാമമാണ് പ്രതിഷ്ഠാദിനമായ ഇന്നലെ ചിത്രയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്.

ചിത്ര വിവാദത്തിൽ നിശ്ശബ്ദത പാലിച്ചിരുന്ന ഗായകർ ഇതിനുപിന്നാലെ തുറന്ന പ്രഖ്യാപനങ്ങളുമായി രംഗത്തെത്തുകയായിരുന്നു. ഗായകൻ വിധു പ്രതാപ് ‘മതം ഒരു ആശ്വാസം ആകാം, ആവേശം ആകരുത്’ എന്ന പോസ്റ്റർ പങ്കുവെച്ച് രംഗത്തെത്തി. ഗായിക സയനോര ഫിലിപ്പ്, ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങൾ ദൈവങ്ങളേയും. ഇപ്പോ മനുഷ്യരെ മാത്രം കാണാനില്ല,’ എന്ന് ഫേസ്ബുക്കിൽ കുറിച്ചു. ‘അല്ലാ തേരോ നാം’ എന്ന ഗാനം ആലപിച്ചായിരുന്നു ഇൻസ്റ്റഗ്രാമിൽ സിതാര കൃഷ്ണകുമാറിന്റെ പ്രതികരണം. വേറെയും നിരവധി ഗായകർ സംഗീതത്തിലൂടെ പ്രതികരണം നടത്തുന്നുണ്ട്. മിക്കവരും മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന വയലാറിന്റെ വരികളാണ് പാടുന്നത്.

See also  കൊവിഡ് പടരുന്നു; ഒമിക്രോണ്‍ വകഭേദം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article