കണ്ണൂര്‍: അതിജീവനത്തിന്റെ പോരാട്ട പാതയില്‍ മറ്റൊരു കനല്‍ ജീവിതം കൂടി അസ്തമിച്ചു. ദളിത് യുവതിയായ ചിത്രലേഖ ഈ ലോകത്തോട് വിട പറഞ്ഞത് ജീവിത അവസാനം വരെ ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കണമെന്ന ആഗ്രഹത്തോടെയാണ്. ഇതിനായി ആം ആദ്മി പ്രവര്‍ത്തകരുടെ സഹായത്തോടെ കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നിന്നും സ്വതന്ത്രമായി ഓടിക്കാന്‍ ഏറ്റവും ഒടുവില്‍ ഒരു ഓട്ടോറിക്ഷ വാങ്ങിയെങ്കിലും പെര്‍മിറ്റ് കിട്ടാത്തതിനാല്‍ അതിനും കഴിഞ്ഞില്ല.
അർബുദം ബാധിച്ചു ചികിത്സയിലായിരുന്നു. ജാതിപീഡനം ആരോപിച്ചായിരുന്നു ചിത്രലേഖ സിപിഎമ്മിനെതിരെ പോരാട്ടം നടത്തിയിരുന്നത്.
പയ്യന്നൂർ എടാട്ട് സ്വദേശിയാണ്. വിവാഹം മുതൽ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായുണ്ടായിരുന്ന തർക്കം ഉൾപ്പെടെ ഉയർത്തിയായിരുന്നു ചിത്രലേഖ പാർട്ടിക്കെതിരെ രംഗത്തെത്തിയത്. ഇതിനിടെ 2005ലും 2023ലും രണ്ടു തവണ ഓട്ടോ കത്തിച്ച സംഭവവുമുണ്ടായി. സിപിഎം പ്രവർത്തകർ ആക്രമിച്ചതായും ഇവർ ആരോപിച്ചിരുന്നു.
ചിത്രലേഖയുടെ ജാതിവിചേനത്തിനെതിരായ പോരാട്ടം ദേശീയശ്രദ്ധ നേടിയിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിൽ ബിഎസ്‍പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
സംസ്‌കാരം നാളെ രാവിലെ പയ്യാമ്പലത്ത് നടക്കും