Friday, April 4, 2025

രണ്ടാംനിലയിലുള്ള അങ്കണവാടിയിൽ നിന്ന് വീണ് കുട്ടിക്കു പരുക്ക്

Must read

- Advertisement -

അടിമാലി (Adimali) : അങ്കണവാടി കെട്ടിടത്തിലെ രണ്ടാംനിലയിലെ വരാന്തയിലെ മഴവെള്ളത്തിൽ വീണ നാലു വയസ്സുള്ള കുട്ടി താഴേക്കു വീണു. കുഞ്ഞിനെ രക്ഷിക്കാൻ ചാടിയ അധ്യാപികയുടെ കാലൊടിഞ്ഞു. തലയോട്ടിക്കു പരുക്കേറ്റ, കോയേലി പറമ്പിൽ ആന്റപ്പന്റെ മകൾ മെറീനയെ കോട്ടയത്തു കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കണവാടി വർക്ക‌ർ കല്ലാർ വട്ടയാർ ചാത്തനാട്ടുവേലിയിൽ പ്രീതി (52) അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. പ്രീതിയുടെ ഇടത്തേ കാലാണ് ഒടിഞ്ഞത്.

പള്ളിവാസൽ പഞ്ചായത്തിലെ കല്ലാർ അങ്കണവാടിയിൽ ഇന്നലെ ഉച്ചയ്ക്കു 12.30ന് ആണു സംഭവം. താഴത്തെ നിലയിൽ ഭക്ഷണം കൊടുത്തശേഷം 2 കുട്ടികളെ മുകൾനിലയിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. രണ്ടാംനിലയിലെ കൈവരിയിലെ കമ്പികൾക്കിടയിലൂടെയാണു മെറീന ഇരുപതടിയോളം താഴ്ചയിൽ, കെട്ടിടത്തിന്റെ അരികിലൂടെ വെള്ളമൊഴുകുന്ന ഓടയിലേക്കു വീണത്.
അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. കുട്ടികൾ ഭക്ഷണം കഴിക്കുന്നതു താഴത്തെ നിലയിലാണ്. ഇവിടെയായിരുന്നു നേരത്തേ അങ്കണവാടി.

See also  മുഖ്യമന്ത്രിയുടെ തൃശൂര്‍ മുഖാമുഖം പരിപാടിയിലും മാധ്യമങ്ങളെ പുറത്താക്കി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article