Saturday, April 5, 2025

മുഖ്യമന്ത്രിയുടെ തൃശൂര്‍ മുഖാമുഖം പരിപാടിയിലും മാധ്യമങ്ങളെ പുറത്താക്കി

Must read

- Advertisement -

തൃശൂരിലെ സാംസ്‌കാരികപ്രവര്‍ത്തകരുമായുള്ള മുഖാമുഖം പരിപാടിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ലുലു കണ്‍വെന്‍ഷന്‍ സെന്ററിലാണ് മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan) കലാ സാംസ്‌കാരിക പ്രവര്‍ത്തകരും തമ്മിലുള്ള മുഖാമുഖം നടക്കുന്നത്. ഉദ്ഘാടനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് പുറത്തുപോകണമെന്നു നിര്‍ദേശിക്കുകയായിരുന്നു. അറിയിപ്പു കേള്‍ക്കാത്തവര്‍ക്കായി വാട്സാപ്പിലൂടെയും ഔദ്യോഗികമായി പുറത്തുപോകണമെന്ന് അഭ്യര്‍ഥിച്ചു. മാധ്യമ സുഹൃത്തുക്കള്‍ എല്ലാവരും മുഖാമുഖം ഹാളില്‍ നിന്ന് പുറത്തുപോകേണ്ടതാണെന്നായിരുന്നു അറിയിപ്പ്.

കണ്ണൂരില്‍ ദലിത്, ആദിവാസി പ്രതിനിധികളുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍നിന്നും സമാനമായ രീതിയില്‍ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞയുടനാണ് നടപടി. പിന്നീട് പരിപാടിയുടെ വിശദമായ പ്രസ് റിലീസ് മാധ്യമങ്ങള്‍ക്ക് അയക്കുന്ന രീതിയാണ് ഇപ്പോള്‍ അവലംബിക്കുന്നത്.

See also  'മത്സരയോട്ടം ഇനി വേണ്ട, യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിൽ ബസ് ഓടിക്കാൻ പാടില്ല' ; കെഎസ്ആർടിസി ഡ്രൈവർമാരോട് മന്ത്രി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article