Sunday, April 6, 2025

ചേലക്കരയിൽ യു ആർ പ്രദീപ് പത്രിക സമർപ്പിച്ചു; വികസന നേട്ടങ്ങൾക്ക് തുടർ ച്ചയുണ്ടാകുമെന്ന് എൽ ഡിഎഫ്

Must read

- Advertisement -

ചേലക്കര: എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നേടിയ വികസനനേട്ടങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അവകാശപ്പെട്ടു.

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണന്‍ എംപി, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്, സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീന്‍ എംഎല്‍എ, സേവിയര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ തുടങ്ങിയ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു.

യു ആര്‍ പ്രദീപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥമുള്ള ചേലക്കര നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ 25ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് ചേലക്കര മേപ്പാടം മൈതാനിയില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷന്‍ എല്‍ഡിഎഫിന്റെ വിജയ വിളംബരമാകും.

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, മന്ത്രിമാരായ കെ രാജന്‍, കെ കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ ബി ഗണേശ്കുമാര്‍, എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ, കെ രാധാകൃഷ്ണന്‍ എംപി, ആന്റണി രാജു എംഎല്‍എ, ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി യൂജിന്‍ മോറേലി, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ജോസ് ജോസഫ്, ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂര്‍ എന്നിവര്‍ പങ്കെടുക്കും.

See also  വയനാടും ചേലക്കരയും വിധിയെഴുതുന്നു; ആദ്യമണിക്കൂറിൽ മികച്ച പോളിങ്‌
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article