- Advertisement -
തൃശ്ശൂർ (Thrissur) : ചാലക്കുടിയിലെ ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്നും 15 ലക്ഷം രൂപ കവർന്ന കേസിൽ കോടതിയിൽ സമർപ്പിച്ചു. (A case of theft of Rs 15 lakh from the Federal Bank Potta branch in Chalakudy was submitted to the court.) തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി രൂപികരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം തയ്യാറാക്കിയ കുറ്റപത്രം ചാലക്കുടി ജെഎഫ്സിഎം കോടതിയിലാണ് സമർപ്പിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 4നാണ് ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിൽ നിന്നും ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബന്ദിയാക്കിയ ശേഷം റിജോ ആന്റണി എന്നയാൾ 15 ലക്ഷം രൂപ കവർന്നത്. സംഭവം നടന്ന് മൂന്നാം ദിവസം തന്നെ പ്രതിയെ ആശാരിപ്പാറയിൽ നിന്നുള്ള വീട്ടിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. പ്രതി ഇപ്പോൾ വിയ്യൂർ ജില്ല ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.