ശബരിമല ദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ.ഇരുമുടിക്കെട്ടുമായി മല ചവിട്ടി പതിനെട്ടാംപടി കയറിയാണ് അദ്ദേഹം അയ്യപ്പദര്‍ശനം നടത്തിയത്. ഇതു രണ്ടാം തവണയാണ് ചാണ്ടി ശബരിമല ദര്‍ശനത്തിനെത്തുന്നത്. 2022ലാണ് ആദ്യം മല കയറിയത്. ഇത്തവണ വൃശ്ചികം ഒന്നിനുതന്നെ മാലയിട്ടു വ്രതം തുടങ്ങി. വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കുമാര്‍, ആലപ്പുഴ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഗംഗാശങ്കര്‍ എന്നിവര്‍ക്ക് ഒപ്പം ഇന്നലെ രാത്രി 8ന് ആണ് സന്നിധാനത്ത് എത്തിയത്.
പതിനെട്ടാംപടി കയറി മറ്റുള്ള തീര്‍ഥാടകര്‍ക്ക് ഒപ്പം ക്യു നിന്നു സോപാനത്ത് എത്തിയപ്പോഴാണ് അവിടെനിന്ന പൊലീസുകാര്‍ തിരിച്ചറിഞ്ഞത്. തനിക്ക് പ്രത്യേക പരിഗണന ഒന്നും വേണ്ടന്നു പറഞ്ഞ് തൊഴുത് നീങ്ങി.