കേരളത്തിൽ മിന്നൽ പ്രളയങ്ങൾക്ക് സാധ്യത…

Written by Web Desk1

Published on:

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും (Orange Alert) ആറ് ജില്ലകളിൽ യെല്ലോ അലർട്ടും (Yellow Alert) പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. നിലവിൽ ഒരു ജില്ലകളിലും റെഡ് അലർട്ടില്ല. അതേസമയം, സംസ്ഥാനത്ത് കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതി പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിൽ കാലവർഷക്കെടുത്തി വിവരങ്ങൾ പങ്കുവച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതി തീവ്രമഴ മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കുമെന്നും നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ചുണ്ടിക്കാട്ടി. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വ്യാപക നഷ്ടമാണ് ഉണ്ടായത്.

ക്യാമ്പുകളിലായി 223 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. വടക്കൻ കേരളത്തിന് സമീപം രൂപപ്പെട്ട ന്യൂന മർദമാണ് നിലവിലെ മഴയ്ക്ക് കാരണം. നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൽകടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പുമുണ്ട്. കൂടാതെ കടൽ പ്രക്ഷുബ്ധമാകുമെന്നാണ് അറിയിപ്പ്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.

See also  മഴയ്ക്കായി തൃശൂരില്‍ പൂജ ; പ്രകൃതിയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും

Related News

Related News

Leave a Comment