ചാലക്കുടി ബാങ്ക് കൊളളക്കേസ് പ്രതിയെ പോലീസ് ആസൂത്രിതമായി പിടികൂടി. വിദേശത്തുള്ള ഭാര്യ അയച്ച പണം മുഴുവന്‍ ധൂര്‍ത്തടിച്ചു കളഞ്ഞു. ഭാര്യ തിരികെ വരാന്‍ സമയമായപ്പോള്‍ ഉണ്ടായത് കടബാധ്യതയും. ഭാര്യ എങ്ങനെ പെരുമാറുമെന്ന ഭയത്തില്‍ നിന്നാണ് റിജോ ആന്റണി ബാങ്ക് മോഷണം പ്ലാന്‍ ചെയ്തു നടപ്പിലാക്കിയത്.
പ്രതിയുടെ മൊഴി പ്രകാരം ആഢംബര ജീവിതം മൂലമുണ്ടായ കടബാധ്യത തീര്‍ക്കാനാണ് മോഷണം നടത്തിയത്. വിദേശത്താണ റിജോയുടെ ഭാര്യ. പണം നാട്ടിലേക്ക് അയക്കാറുമുണ്ട്. ഇങ്ങനെ ലഭിച്ച പണം ധൂര്‍ത്തടിച്ച റിജോയ്ക്ക് കടബാധ്യതയുമുണ്ടായി. ഇതിനിടെ നാട്ടിലേക്ക് എത്തുമെന്ന ഭാര്യയുടെ അറിയിപ്പും കിട്ടി. പണം എവിടെ പോയെന്ന ചോദ്യത്തില്‍ ഉത്തരമുട്ടുമെന്ന് ഭയന്നാണ് പ്രതി മോഷണം ആസൂത്രണം ചെയ്തത്. അതുകൊണ്ടാണ് ഡ്രേയില്‍ ഉണ്ടായിരുന്ന 45 ലക്ഷം രൂപ എടുക്കാതിരുന്നതും.
മോഷണം നടത്താന്‍ എത്തിയതും തിരികെ പോയതും സ്വന്തം ബൈക്കിലായിരുന്നു. വ്യാജ നമ്പര്‍ ഉപയോഗിച്ചാണ് റിജോ എത്തിയത്. സിസി ടിവി ദൃശ്യങ്ങളും ഫോണ്‍ കോളുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് റിജോയെ പിടികൂടാന്‍ സഹായകമായത്. പ്രൊഫഷണല്‍ മോഷ്ടാവല്ല ഇതിന് പിന്നിലെന്ന നിഗമനത്തില്‍ പോലീസ് നടത്തിയ അന്വേഷണമാണ് റിജോയിലേക്ക് എത്തിയത്. ക്യാഷ് കൗണ്ടറിലെ ട്രേയില്‍ 45 ലക്ഷം രൂപയുണ്ടായിട്ടും മോഷ്ടാവ് 15 ലക്ഷം മാത്രമാണ് കവര്‍ന്നതെന്ന കാര്യം കൗതുകമുണര്‍ത്തുന്നതാണെന്ന് എസ്.പി ബി. കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. ഇതായിരുന്നു പോലീസിന് കിട്ടിയ നിര്‍ണായക തുമ്പ്. ഇതോടെ കടബാധ്യതയുള്ള ആരോ ആണ് മോഷ്ടാവെന്ന് പോലീസ് ഉറപ്പിച്ചു. അന്വേഷണം പുരോഗമിക്കവേ ബാങ്കിലെ ഇടപാടുകാരുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ പോലീസ് തേടി.
ബാങ്കില്‍ അക്കൗണ്ടുള്ളവരിലേക്ക് പരിശോധന നടത്തി. കൂടാതെ അടുത്ത ദിവസങ്ങളില്‍ ബാങ്കില്‍ എത്തിയവരുടെ വിശദാംശങ്ങളും ശേഖരിച്ചു. മോഷണത്തിന് ശേഷം സ്ഥലത്തില്ലാത്തവരെ കുറിച്ചും പരിശോധച്ചു. ഇതോടയാണ് റിജോയിലേക്ക് പോലീസ് അന്വേഷണം എത്തിയത്. റിജോ ബാങ്കില്‍ നിരന്തരം വന്നിരുന്നുവെന്നും നിരീക്ഷണങ്ങള്‍ നടത്തിയെന്നും പോലീസിന് മനസ്സിലായി. പ്രദേശവാസികളെ കുറിച്ചാണ് അന്വേഷണം നടത്തിയതും. ഇതെല്ലാം മോഷ്ടാവിലേക്ക് പോലീസ് എത്താന്‍ ഇടയാക്കി.
കടം വീട്ടാനാണ് പ്രതി മോഷണം നടത്തിയത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പോലീസിനോട് അക്കാര്യം പ്രതി സമ്മതിച്ചിട്ടുണ്ട്. ക്യാഷ് കൗണ്ടറിലെ ട്രേയില്‍ 45 ലക്ഷം രൂപയുണ്ടായിട്ടും മോഷ്ടാവ് 15 ലക്ഷം മാത്രം എടുത്തു എന്നിടത്തു നിന്നുള്ള അന്വേഷണമാണ് നിര്‍ണായകമായത്.
ഹെല്‍മെറ്റും ജാക്കറ്റ് ധരിച്ചാണ് മോഷ്ടാവ് ബാങ്കില്‍ എത്തിയത്. ബാങ്കില്‍ ഉണ്ടായിരുന്ന ജീവനക്കാരനെ ഭീഷണിപ്പെടുത്തി ബാത്ത്‌റൂമില്‍ കയറ്റി അടച്ചശേഷം ക്യാഷ് കൗണ്ടര്‍ അടിച്ചു തകര്‍ത്തതിന് പിന്നാലെയാണ് പണം കവര്‍ന്നത്. 45 ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കൗണ്ടറില്‍ ഉണ്ടായിരുന്നെങ്കിലും15 ലക്ഷം രൂപ വരുന്ന മൂന്ന് ബണ്ടിലുകള്‍ മാത്രമാണ് മോഷ്ടാവ് എടുത്തു കൊണ്ടുപോയത്. ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആള്‍ തന്നെയാണ് മോഷണത്തിന് പിന്നില്‍ എന്ന സൂചന ഇതോടെ പൊലീസിന് ലഭിച്ചു.