ആമസോണിനെതിരെ കേന്ദ്ര നോട്ടിസ്; അയോധ്യയിലെ പ്രസാദമെന്ന പേരിൽ ബേക്കറി പലഹാരം വിറ്റതിനാണ് നോട്ടീസ്

Written by Web Desk1

Published on:

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ ബേക്കറി സാധനങ്ങൾ വിറ്റഴിച്ചെന്ന് ചൂണ്ടിക്കാട്ടി ആമസോണിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ (സിസിപിഎ) നോട്ടീസ്. ‘ശ്രീരാം മന്ദിര്‍ അയോധ്യാ പ്രസാദ്’ എന്ന പേരിലാണ് ലഡ്ഡുവും പേഡയും വിറ്റഴിച്ചത്.

ആമസോൺ വിൽപ്പന നടത്തുന്നതിന് അധാർമ്മികമായ കാര്യങ്ങൾ ചെയ്തതായും നോട്ടീസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. സെല്ലറുടെ വിവരങ്ങൾ മറച്ചുവെച്ചായിരുന്നു വിൽപ്പന. ഇത് ഉപഭോക്താക്കളെ കബളിപ്പിക്കാനായിരുന്നെന്ന് നോട്ടീസ് പറഞ്ഞു. സിസിപിഎയുടെ നോട്ടീസ് ലഭിച്ച വിവരം ആമസോൺ വക്താവ് സ്ഥിരീകരിച്ചു. ചില സെല്ലർമാർ തങ്ങളുടെ ഉൽപ്പന്നങ്ങൾ തെറ്റിദ്ധാരണ പരത്തി വിൽപ്പന നടത്തിയതായി അറിയിപ്പ് ലഭിച്ചെന്ന് വക്താവ് അറിയിച്ചു. ഈ സെല്ലർമാർക്കെതിരെ അന്വേഷണം നടത്തും.

കോൺഫിഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ആണ് സിസിപിഎക്ക് പരാതി നൽകിയത്. ഏഴുദിവസത്തിനകം ആമസോൺ മറുപടി നൽകണം. രഘുപതി നെയ് ലഡു, അയോധ്യ റാം മന്ദിർ അയോധ്യ പ്രസാദ്, ഖോയ ഖോബി ലഡു, റാം മന്ദിർ അയോധ്യ പ്രസാദ്, ദേസി കൗ മിൽക് പേഡ എന്നിങ്ങനെയുള്ള പേരുകളിട്ടാണ് പ്രസാദം വിറ്റിരുന്നത്. അതെസമയം അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങിനു മുന്നോടിയായുള്ള ചടങ്ങുകൾ നടക്കുകയാണ്. ഇന്ന് വാസ്തുശാന്തി ചടങ്ങുകളാണ് നടക്കുന്നത്. ജനുവരി 22ന് ചടങ്ങുകളുടെ അവസാനമാണ്. ഈ ദിവസം പ്രാൺ പ്രതിഷ്ഠ നടക്കും.

Related News

Related News

Leave a Comment