Monday, March 31, 2025

കേന്ദ്രം കേരളത്തിനെ ഉപരോധത്തിലേക്ക് തള്ളിവിടുന്നു ; മന്ത്രി കെ എൻ ബാലഗോപാൽ

Must read

- Advertisement -

തിരുവനന്തപുരം: കേരളത്തെ കേന്ദ്ര സർക്കാർ സാമ്പത്തിക ഉപരോധത്തിലേക്ക് തള്ളി നീക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തോടുള്ള കേന്ദ്രത്തിന്‍റെ അവഗണന വളരെ രൂക്ഷമാണ്. . ഇത് പ്രതിപക്ഷവും അംഗീകരിക്കുന്നുണ്ട്. വികസനത്തിൽ കേരളത്തെ തകർക്കാൻ ഗുഡാലോചന നടക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

കേന്ദ്ര അവഗണന തുടർന്നാൽ നേരിടാൻ കേരളത്തിന്‍റെ പ്ലാൻ ബി നടപ്പാക്കും. കേന്ദ്ര ബജറ്റിൽ കേരളത്തിന്‍റെ റെയിൽ വികസനം അവഗണിച്ചു. എന്നാൽ വികസന പ്രവർത്തനങ്ങളിൽ നിന്നും കേരളം പിന്നോട്ട് പോകില്ല.കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടം കൈവരിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞുവെന്ന് ധനമന്ത്രി പറഞ്ഞു. .

അടുത്ത മൂന്ന് വർഷത്തിനകം 3 ലക്ഷം കോടിയുടെ വികസനം നടപ്പാക്കും.വിഴിഞ്ഞം അടക്കം വൻകിട പദ്ധതികൾ പൂര്‍ത്തിയാക്കും. പുതുതലമുറ നിക്ഷേപം മാതൃകകൾ സ്വീകരിക്കും. സിയാൽ മോഡലിൽ കൂടുതൽ നിക്ഷേപങ്ങൾ കൊണ്ട് വരും. മെഡിക്കൽ ഹബ്ബ് ആക്കി കേരളത്തെ മാറ്റാനുള്ള പദ്ധതികൾ വേഗത്തിലാക്കുമെന്നും കെ എൻ ബാലഗോപാൽ ബജറ്റ് അവതരണ പ്രസംഗത്തിൽ വ്യക്തമാക്കി

ക്ഷേമ പെൻഷൻകാരെ മുൻ നിർത്തി മുതലെടുപ്പിന് ശ്രമം നടക്കുന്നുണ്ട്. ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിൽ അധിഷ്ടിതമായ കേരള മാതൃക വികസനത്തെ തകർക്കാനുള്ള ഗൂഡാലോചനകളാണ് നടക്കുന്നത്. പറഞ്ഞു പറഞ്ഞും എഴുതിയും കേരളത്തെ തോൽപ്പിക്കരുതെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.

.

See also  ചൂടിൽ നിന്ന് ആശ്വാസം; സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article