Monday, March 31, 2025

ഫേസ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചില്ല; അയ്യപ്പനെ അധിക്ഷേപിച്ചെന്ന കേസില്‍ രഹ്നയ്ക്ക് താല്‍ക്കാലിക ആശ്വാസം, നടപടികള്‍ പോലീസ് നിര്‍ത്തിവെച്ചു

മെറ്റയില്‍ നിന്ന് വിവരങ്ങള്‍ കിട്ടിയാല്‍ തുടര്‍നടപടി ഉണ്ടാകുമെന്ന് പോലീസ്

Must read

- Advertisement -

പത്തനംതിട്ട (Pathanamthitta) : അയ്യപ്പനെ അധിക്ഷേപിച്ചെന്ന കേസില്‍ രഹന ഫാത്തിമയ്ക്ക് താല്‍ക്കാലിക ആശ്വാസം. കേസിലെ പത്തനംതിട്ട പൊലീസ് നിര്‍ത്തിവെച്ചു. (Pathanamthitta police have suspended further action in the case against activist Rehana Fathima for allegedly insulting Ayyappan on Facebook.). 2018 ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മെറ്റയില്‍ നിന്ന് ലഭിക്കാത്തതാണ് കേസ് നിര്‍ത്തിവയ്ക്കാന്‍ കാരണം.

വിവരങ്ങള്‍ക്കായി പോലീസ് ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിവരങ്ങള്‍ കിട്ടിയാല്‍ തുടര്‍നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ഇക്കാര്യം കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് രാധാകൃഷ്ണ മേനോനെ പൊലീസ് അറിയിച്ചിട്ടുണ്ട്. കേസില്‍ മജിസ്‌ട്രേറ്റ് കോടതിയിലും പൊലീസ് റിപ്പോര്‍ട്ട് നല്‍കി.

See also  പ്രധാനമന്ത്രിയുടേത് രാഷ്ട്രീയ തന്ത്രത്തിന്റെ ഗ്യാരണ്ടി; മോദിയെ രൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപത
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article