- Advertisement -
സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. ശ്രീജിത്ത് വഴിയാത്രക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ശ്രീജിത്തിന്റെ ആക്രമണത്തില്‍ വഴിയാത്രക്കാരന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. അതേസമയം, ശ്രീജിത്തിന്റെ സമരപന്തല്‍ കോര്‍പ്പറേഷന്‍ പൊളിച്ചു നീക്കുകയും ചെയ്തു. ശ്രീജിത്തിനെതിരെ മുഖ്യമന്ത്രിയെയും വഴിയാത്രക്കാരെയും അസഭ്യം പറഞ്ഞതിന് നേരെത്തെയും കേസുണ്ട്. സഹോദരന്റെ കസ്റ്റഡി മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്. എന്നാല്‍ സിബിഐ അന്വേഷണം പൂര്‍ത്തിയായിട്ടും ശ്രീജിത്ത് സമരം തുടരുകയായിരുന്നു.